ലോക സൗഹൃദ ദിനത്തോടനു ബന്ധിച്ച് ‘ചങ്ങാതിക്കൊരു മരം’ എന്ന പരിപാടിയുടെ പരിയാരം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു
തളിപ്പറമ്പ : ലോക സൗഹൃദ ദിനത്തോടനു ബന്ധിച്ച് ‘ചങ്ങാതിക്കൊരു മരം’ എന്ന പരിപാടിയുടെ പരിയാരം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായ ത്ത് വൈ പ്രസിഡണ്ട് പി പി ബാബുരാജ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ, ഭരണ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.