തളിപ്പറമ്പ സി എച്ച് സെന്റർന്റെ അഭിമുഖ്യത്തി പരിയാരം സി എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് പ്രവാസിസംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ സി എച്ച് സെന്റർ ന്റെ അഭിമുഖ്യത്തിൽ പരിയാരം സി എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് പ്രവാസിസംഗമം സംഘടിപ്പിച്ചു. സി എച്ച് സെന്റർ പ്രസിഡന്റ് അഡ്വക്കേറ്റ് എസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ കടന്നപ്പള്ളി ഉൽഘടനം ചെയ്തു. സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദ് ചാപ്റ്റർ ഭാരവാഹിക ളായ ടി പി മഹമൂദ് ഹാജി അബ്ദുറഹ്മാൻ വായാട്, ഹാരിസ് ഏഴോo എം പി ശാഹുൽ ഹമീദ് അബ്ദുൽ മജീദ് പെരുമ്പ ഹനീഫ ഏഴാം മെയിൽ ഇഖ്ബാൽ അള്ളാകുളം എൻ യു ഉമ്മർ കുട്ടി ഷുഹൈബ് പാപ്പിനിശ്ശേരി മൊയ്തീൻ കുട്ടി കയ്യം എന്നിവർ പങ്കെടുത്തു. സി എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി,സ്വാഗതവും സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ നന്ദിയും പറഞ്ഞു