റിട്ടയേർഡ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പി.ഹരിഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി
കണ്ണൂർ : റിട്ടയേർഡ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കൊല്ലത്തെ സുകുമാരനുണ്ണി മാസ്റ്റർ അവാർഡ് ലഭിച്ച AlPTF അഖിലേന്ത്യാ ട്രഷറർ പി. ഹരിഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപക സംഘടന നേതാക്കളായ വി.മണികണ്ഠൻ, വി.വി. പ്രകാശൻ, എ.കെ. ഹസ്സൻ എന്നിവർക്കുള്ള യാത്രയയപ്പും കണ്ണൂരിൽ കെ.പി.എസ്.ടി.എ ഹാളിൽ വെച്ചു നടന്നു. AlFTO വർക്കിംഗ് പ്രസിഡന്റ് എം.സലാഹുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യഭാഷണം നടത്തി. സി.വിനോദ് കുമാർ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ സി.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ശശിധരൻ കുനിയിൽ, എൻ. തമ്പാൻ, എം.കെ.അരുണ, യു.കെ.ബാലചന്ദ്രൻ, കെ.സുനിൽകുമാർ, യു.എൻ സത്യചന്ദ്രൻ, ഇ.വി.സുരേശൻ തുടങ്ങിയവർ പ്രസംഗിച്ചു.