കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് നാളെ 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടും
കണ്ണൂർ : കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് വ്യാഴാഴ്ച 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടുമെന്ന് കണ്ണൂര്‍ കുടുംബ കോടതി ജഡ്ജ് ആര്.എല്‍. ബൈജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷന്, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂരിലെ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ഈ ശിലാസ്ഥാപന ചടങ്ങ്. 1907ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് മട്ടന്നൂരിന് അടുത്തുള്ള ചാവശ്ശേരിയില്‍ സ്ഥാപിച്ച കോടതി രണ്ട് വര്‍ഷത്തിന് ശേഷമാണ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ കുടുംബ കോടതി, ഡിജിറ്റല്‍ ജില്ലാ കോടതി, സബ്ബ്കോടതി, രണ്ട് മുന്‍സിഫ് കോടതികള്‍, മൂന്ന് മജിസ്ട്രേറ്റ് കോടതികള്‍ എന്നിവയാണ് കണ്ണൂരിലുള്ളത്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണമാണ് പുതിയ കോടതികള്‍ കണ്ണൂരില്‍ അനുവദിക്കാതിരുന്നത്.
ഏഴ് നിലകളടങ്ങിയ കെട്ടിടം പൂര്‍ത്തി യാകുന്നതോടെ കണ്ണൂരില്‍ പുതിയ കോടതികള്‍ ആരംഭിക്കുന്നതിനുള്ള സാഹചര്യമാണ്. കോടതികള്‍ക്ക് പുറമെ ബാര്‍ അസോസിയേഷന് ഓഫീസിനും ലൈബ്രറിക്കും, അഡ്വക്കേറ്റ്’ ക്ലര്‍ക്കുമാരുടെ ഓഫീസിനും പുതിയ കെട്ടിടത്തില്‍ സൗകര്യം ഉണ്ടായിരിക്കും. കുടുംബ കോടതിയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചൈല്‍ഡ് മുറികളും ട്രാന്സ്ജെന്ററുകള്ക്ക് പ്രത്യേക സൗകര്യവും ഉണ്ടാകും. 24.55 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണത്തിലേക്ക്’ അനുവദിച്ചിട്ടുള്ളത്. മൊത്തം 40.25 കോടിയുടെ പ്രോജക്ടാണ് ഈ കെട്ടിട നിര്‍മ്മാണം. പത്ര സമ്മേളനത്തില്‍ ആര്.എല്‍.ബൈജു (ജഡ്ജ്, കുടുംബ കോടതി, കണ്ണൂര്‍), അഡ്വ: കെ.സഹദേവന് (പ്രസിഡണ്ട്, ബാര്‍ അസോസി യേഷന്‍, കണ്ണൂര്‍), അഡ്വ: ജി. വി. പങ്കജാക്ഷന് (സെക്രട്ടറി, ബാര്‍ അസോസിയേഷന്, കണ്ണൂര്‍) 4. അഡ്വ: കെ. ബാബുരാജ് കോലാരത്ത്(വൈസ് പ്രസിഡണ്ട്, ബാര്‍ അസോസിയേഷന്, കണ്ണൂര്‍, അഡ്വ: ഹംസകുട്ടി.ഇ.പി (എക്സി: മെമ്പര്‍, ബാര്‍ അസോസിയേഷന്, കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു