കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
കണ്ണൂർ : ചെറുതാഴം ശ്രീസ്ഥയിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാ യിരുന്ന കുഞ്ഞ് മരിച്ചു ആറു വയസുകാരൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മരിച്ചത്. ധനേഷ്-ധനജ ദമ്പതികളുടെ മകൻ ധ്യാൻ കൃഷ്ണ(6)ആണ് മരിച്ചത് ഞായറാഴ്ച പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായി രുന്നു അന്ത്യം. ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. അമ്മ ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു. മറ്റൊരുകുട്ടി മെഡിക്കൽകോളേജിൽ ചികിൽസയിലാണ്.