ഹിരോഷിമ നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു
കണ്ണൂർ : ജനമൈത്രീ വായനശാല & ഗ്രന്ഥാലയം കെ എ പി 4 ബാലാവേദിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി അനുസ്മരണവും യുദ്ധവിരുദ്ധ ക്യാമ്പയിനും വായനശാലയിൽ സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കി അനുസ്മരണവും യുദ്ധവിരുദ്ധ ക്യാമ്പയിനും റിട്ട: AEO യും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജില്ലാ സെക്രട്ടറിയും ശാസ്ത്ര പ്രചാരകനുമായ ശ്രീ പ്രദീപൻ മാസ്റ്റർ കെ കെ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള ഭീകരമായ യുദ്ധമുഖങ്ങളിൽ തകർന്നടിഞ്ഞ നഗരങ്ങളുടെയും രാജ്യങ്ങളുടെയും ദുരന്ത ചിത്രങ്ങളും, എല്ലാ യുദ്ധക്കെടുതികളിലും ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്ന മനുഷ്യരുടെ കുട്ടികളുടെ സ്ത്രീകളുടെ ദൈന്യതയാർന്ന ജീവിത ചിത്രങ്ങളെയും അനാവരണം ചെയ്തുകൊണ്ടുള്ള ഡെമോൺസ്ട്രേഷ നോട് കൂടിയുള്ള ക്ലാസും യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ ഭാഗമായി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട യുദ്ധവിരുദ്ധ ക്യാമ്പയിനിൽ ബാലവേദി പ്രസിഡണ്ട് നൈനിക ദീപേഷ് അധ്യക്ഷത വഹിച്ചു. അനിരുദ്ധ് എം വി, ജയന്ത് സി, എന്നിവർ സംസാരിച്ചു.ബാലവേദി എക്സിക്യൂട്ടീവ് മെമ്പർ തുഷാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാഹൻഗീത് നന്ദിയും പറഞ്ഞു. ബാലവേദി പ്രവർത്തകരായ പാർവണ അനീഷ്, നേത കല്യാണി, അലോന, വനിതാവേദി പ്രവർത്തകരായ ആര്യ രാഹുൽ, അനു ടി പി, അപ്സര, ജിസ്ന, എന്നിവർ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.