രാജ്മോഹൻ ഉണ്ണിത്താന് കല്യാശ്ശേരി മണ്ഡലത്തിൽ സ്വീകരണം നൽകി
പഴയങ്ങാടി : കാസർകോട് ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച രാജ്മോഹൻ ഉണ്ണിത്താന് കല്യാശ്ശേരി മണ്ഡലത്തിൽ സ്വീകരണം നൽകി. ആലക്കാട് നിന്ന് ആംഭിച്ച ജാഥ മുട്ടത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉണ്ണിത്താനെ വരവേറ്റു. കെ.പി.സി.സി. അംഗം എം.പി. ഉണ്ണികൃഷ്ണൻ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കെ.വി. മുഹമ്മദലി, മണ്ഡലം യു.ഡി.എഫ്. ചെയർമാൻ എൻ.ജി. സുനിൽപ്രകാശ്, ജനറൽ കൺവീനർ എസ്.കെ.പി. സക്കറിയ, പി.വി. ഇബ്രാഹിം, എ.പി. ബദുറുദ്ദീൻ, ഗഫൂർ മട്ടൂൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിന് നേതൃത്വംനൽകി.