കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് വിളവെടുപ്പ് ഉദ്ഘാടനം
കണ്ണൂർ : ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടു മല്ലി കൃഷിയുടെ വിള വെടുപ്പ് ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തില്‍ അന്നപൂർണ വനിതാ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സി പി ഷിജു നിർവഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രാർത്ഥന എ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ പുഷ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തിനായി ഗുണമേന്മയുള്ള 7500 ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവന് പരിധിയില്‍ ഉള്ള വനിതാ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ എം,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ദീപു എം വി, വാർഡ് മെമ്പർ ശ്രീ ലക്ഷ്മണൻ എൻ വി, കൃഷി ഓഫീസർ അമിത സിസ്സിൽ, കൃഷി അസ്സിസ്റ്ന്റുമാ രായ ബിന്ദു ടി വി, ജുമൈല എം,പാട ശേഖര സമിതി അംഗങ്ങളായ ശ്രീ ദിനേശൻ പി വി,ശ്രീ ലക്ഷ്മണൻ, ശ്രീ കൃഷ്ണൻ ജെ എൽ ജി ഗ്രൂപ്പിലെ അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.