കെസിസിപിഎൽ ആരോഗ്യസംരക്ഷണ മേഖലയിലേക്ക് ഒരു ശക്തമായ ചുവടുവെയ്പ്പ്
പാപ്പിനിശ്ശേരി : കെസിസിപിഎൽ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ട ന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ്- ആരോഗ്യസംരക്ഷണ മേഖലയിലേക്ക് ഒരു ശക്തമായ ചുവടുവെയ്പ്പ് ഉദ്ഘാടനം ഒക്ടോബർ 16 ന് കണ്ണപുരത്ത്. കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കണ്ണൂരിലെ കെസിസിപിഎൽ, ആരോഗ്യ സംരക്ഷണ ത്തിന്റെയും ശുചിത്വ ഉൽപ്പന്ന നിർമാണ മേഖലയിലേക്കും ചുവട് വെച്ചിരിക്കുക യാണ്. കമ്പനിയുടെ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച പുതിയ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ച റിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന് രാവിലെ 9 മണിക്ക് ബഹു.വ്യവസായ-കയർ-നിയമ വകുപ്പു മന്ത്രി പി.രാജീവ് നിർവ്വഹിക്കുയാണ്.
കോവിഡ് കാലത്ത് ലോകം മുഴുവൻ നിശ്ചലമായിരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ തൊഴിൽ സുരക്ഷിത ത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കണ്ണപുരം യൂണിറ്റിൽ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി.എം. വാട്ടർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കാ ൻ തീരുമാനിച്ചത്. അതുവഴി വൻനേട്ടം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. “ഡിയോൺ” എന്ന ബ്രാൻഡിലാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയത്. വളരെക്കുറച്ച് സമയത്തിനുള്ളിൽ തന്നെ ഈ ബ്രാൻഡിന് വിപണിയിൽ നല്ല പ്രതികരണവും വിശ്വാസ്യതയും സാധ്യമാക്കി.
ഇപ്പോൾ, കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് 12 തരം പുതിയ ഡിസിൻഫെ ക്ടന്റുകളുടെ ഉൽപാദനസാദ്ധ്യതകളോടെ വിപുലമായ രൂപത്തിലാണ് എത്തുന്നത്. അണുനശീകരണ ഉൽപ്പന്നങ്ങളായതു കൊണ്ടു തന്നെ എല്ലാ കാലഘട്ടത്തിലും ഇതിന്റെ പ്രാധാന്യം ഏറുകയേ ഉള്ളൂ. ഈ പുതിയ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചാൽ, കെസിസിപി ലിമിറ്റഡിന് സംസ്ഥാനതലത്തിലും രാജ്യവ്യാപകമായും ആരോഗ്യ സംരക്ഷണ ഉൽപ്പന്ന നിർമ്മാണത്തിൽ ശക്തമായ സ്ഥാനം നേടാൻ കഴിയും. ആന്റിസെപ്റ്റിക് സൊല്യൂഷൻ – പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ – ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്ബ്, എതനോൾ റബ്ബ്, ടോപ്പിക്കൽ സൊല്യൂഷൻ – പ്ലസ്സ്, ടോപ്പിക്കൽ സൊല്യൂഷൻ – ക്ലിയർ, കെസിസിപിഎൽ സെപ്റ്റോൾ, സുപ്രീം എഎസ്, ക്ലോറോക്സൈലിനോൾ, സർജിസോൾ, കെസിസിപി ഡിസിന്റോൾ, മൌത്ത് വാഷ് എന്നിവയാണ് ഉൽപ്പന്നങ്ങൾ.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഉറപ്പ് നൽകുന്നതിനൊപ്പം, പൊതുജനാ രോഗ്യ രംഗത്ത് പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കമ്പനി കൈവരിക്കുന്ന സംഭാവനകളിൽ ഈ പദ്ധതി വഴി ഗണ്യമായി ഉയരും. വിവിധ സർക്കാർ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേ ക്കും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (KMSCL) വഴി വിതരണം ചെയ്യുന്ന ഈ ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരമുള്ളവയുമാണ്. കൂടാതെ സഹകരണ സ്വകാര്യ ആശുപത്രികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് കമ്പനിയു ടെ പുതിയ എല്ലാ ഉൽപ്പന്നങ്ങളും. കേരളത്തിലെ ആരോഗ്യ സംരക്ഷണത്തി ന്റെ അടിസ്ഥാന ഘടകങ്ങളായി മാറിയ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ആന്റിസെപ്റ്റിക് ലോഷൻ, തുടങ്ങിയവയു ടെ ഗുണമേന്മയും ലഭ്യതയും ഉറപ്പാക്കുന്നത് കെസിസിപി ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊ ന്നാണ്. നിരവധി വൈവിധ്യവൽക്കരണ പദ്ധതികളിലൊന്നാണ് ഈ പദ്ധതി. നേരത്തെ കമ്പനി നടപ്പിലാക്കിയ ഐ.ടി ഇൻക്യുബേഷൻ സെന്റർ, കോക്കനട്ട് & ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ്, ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റ്, പെട്രോൾ പമ്പുകൾ ഇതിന്റെയെല്ലാം വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് വളരെ അത്യാവശ്യമായ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ്