മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കണ്ണൂർ : മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതി രെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുക യായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതോടെ മട്ടന്നൂർ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.