വി.എസ്. അനുസ്മരണം നടത്തി; പ്രമുഖ മാധ്യമ പ്രവർത്തകൻ രാധകൃഷ്ണൻ പട്ടാനൂർ ഉദ്ഘാടനം ചെയ്തു
മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെയും നവോദയ കലാസമിതിയുടെയും സംയുക്താഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച വി.എസ് അനുസ്മര ണം പ്രമുഖ മാധ്യമ പ്രവർത്തകൻ രാധകൃഷ് ണൻ പട്ടാനൂർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട് പൊതുപ്രവർത്തനം തുടങ്ങി പുന്നപ്ര വയലാർ സമര നായകനായി ഉയർന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും പ്രധാന നേതാവായും മുഖ്യമന്ത്രിയായും വളർന്ന വി.എസ്.അച്ചു താനന്ദന്റെ ജീവിതരേഖ ഉദ്ഘാടകൻ വിവരിച്ചു. കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സി.രമേശൻ, പി.ബാലൻ, കെ. ഉത്തമൻ, ഐ.വി. സജീവൻ, പി.സൈലേ ഷ് കുമാർ, ഇ.പി.സുധീഷ്, പി.ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, പി.ടി.ഭാസ്കരൻ തുടങ്ങിയ വർ സംസാരിച്ചു. വായനശാലാ സെക്രട്ടരി കെ.സി. മഹേഷ് മാസ്റ്റർ സ്വാഗതവും നവോദയ കലാസമിതി സെക്രട്ടരി കെ.വി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.