അഴീക്കോട് മണ്ഡലത്തിൽ മൂന്ന് സ്കൂൾ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു
കണ്ണൂർ : അഴീക്കോട് നിയോജകമണ്ഡല ത്തിലെ വിവിധ സ്കൂളുകൾക്ക് കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തി വികസന നിധിയിൽ നിന്ന് അനുവദിച്ച ബസ്സുകൾ കെ വി സുമേഷ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിനായി അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രധാനമാണ് നൽകുന്നതെന്നും അതിൻ്റെ ഭാഗമായാണ് സ്കൂൾ ബസ് അനുവദിച്ചതെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അരോളി, പാപ്പിനിശ്ശേരി വെൽഫെയർ എൽ പി സ്കൂൾ, ജിഎംയുപിഎസ് കാട്ടാമ്പള്ളി, എന്നീ സ്കൂളുകൾക്കാണ് ബസുകൾ അനുവദിച്ചത്. എംഎൽഎയുടെ ആസ്തി വികസന നിധിയിൽ നിന്ന് സ്കൂൾ ബസ്സിനായി 18 ലക്ഷം രൂപ വീതമാണ് മൂന്ന് സ്കൂളുകൾക്കും അനുവദിച്ചത്. ആകെ 54 ലക്ഷം രൂപയാണ് നൽകിയത്.
അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മഴവില്ലിന്റെ ഭാഗമായി എംഎൽഎയും മറ്റു ജനപ്രതിനിധികളും വിവിധ സ്കൂളുകൾ സന്ദർശിക്കുകയും സ്കൂളുകളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചും വാഹനങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്കൂളുകൾ കണ്ടെത്തുകയും അവർക്ക് സ്കൂൾ ബസ് ലഭ്യമാക്കുന്നതിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തു. സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം ഉൾപ്പെടെ അഴീക്കോട് നിയോജകമണ്ഡലത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പഠന പാഠ്യേതര രംഗങ്ങളിൽ വിദ്യാർത്ഥികളുടെ മികവ് ഉറപ്പാക്കുന്നതിനുള്ള ഇടപെടലാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
അരോളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ വി സുശീല അധ്യക്ഷയായി. പിടിഎ പ്രസിഡൻ്റ് എം കെ സുനന്ദ്, ഹെഡ് മിസ്റ്റർ സി രജിത, ടി അജയൻ, കെ വി അരുണ, ടി വി ഇല്ലാസ്, രാജേഷ്, കെ.റിന, വി സി സതിഷ് കുമാർ, ഇ കെ ഉല്ലാസ് എന്നിവർ സംസാരിച്ചു. പാപ്പിനിശ്ശേരി വെൽഫെയർ എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ വി സുശീല, പഞ്ചായത്ത് മെമ്പർ സി മുഹമ്മദ് ഷാഫി, പി ടി എ പ്രസിഡൻ്റ് എം സി ദിനേശൻ, വി കെ അദീബ, സീനിയർ അസിസ്റ്റൻ്റ് പി വി സിന്ധു, സ്റ്റാഫ് സെക്രട്ടറി കെ കെ ഇബ്രാഹീം, ടി പി ഗീത, കെ എം ഷാക്കിർ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാമ്പള്ളി ജിഎംയുപി സ്കൂളിൽ നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദേവി സതീശൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രുതി, വൈസ് പ്രസിഡൻ്റ് പി അനിൽ കുമാർ, സ്ഥിരം സമിതി അംഗങ്ങളായ എൻ ശശീന്ദ്രൻ, ടി കെ മോളി, കെ വത്സല, വാർഡ് മെമ്പർമാരായ കെ സുരിജ, കെ വി അ സ്നാഫ്, പി അജയ് കുമാർ, കസ്തൂരി ലത, എച്ച് എം എ കെ സജിത്ത്, പാപ്പിനിശ്ശേരി ഉപജില്ലാ എ ഇ ഒ ജാൻസി ടീച്ചർ, പി ടി എ പ്രസിഡൻ്റ് പ്രമോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.