ഇരിണാവ് കോഴി ഫാം ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ഇരിണാവ് കോഴി ഫാം ഇന്റര്‍ലോക്ക് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.45 ലക്ഷം രൂപ ചെലവിലാണ് 200 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക് റോഡ് നിര്‍മിച്ചത്. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമ സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പ്രീത, രേഷ്മ പരാഗന്‍, വാര്‍ഡ് അംഗം സി.പി പ്രകാശന്, എം.ബാലകൃഷ്ണന്, ടി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.