SSLC പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും വായനയോത്സവ വിജയികൾക്കുള്ള സമ്മാന ദാനവും
ധർമ്മശാല : ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി ന്റെ ആഭിമുഖ്യത്തിൽ 2024 – 25 വർഷത്തെ SSLC പ്ലസ് ടു വിജയിക്കുള്ള അനുമോദനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി ലൈബ്രറി തലത്തിൽ നടന്ന വായനോത്സവം 2025 വിജയികൾക്കുള്ള സമ്മാനദാനവും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ഷാജിർ നിർവഹിച്ചു.
SSLC പ്ലസ് ടു വിജയികൾക്കും വായനോത്സവം 2025 വിജയികൾക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സാദര്‍ ഉപഹാരങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനുമോദന ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് അനിരുദ്ധ് എം പി സ്വാഗതം പറഞ്ഞു. ശ്രീജേഷ് ചട്ടുകപാറ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവുമ്പായി, ബാബു ടി, വിശ്വംഭരൻ കെ, അഭിമന്യു എം വി , സുരേഷ് ബാബു, ദിനേശൻ പി, രഞ്ജിത് കണിതോട്ടത്തിൽ, അപ്സര നവീൻ, വിപിൻ വേണു,രമിൽ കോമക്കരി എന്നിവർ സംസാരിച്ചു.