കേരള സർക്കാർ നടപ്പിലാക്കുന്ന വിജ്ഞാന കേരളം ക്യാംപയിൻ്റെ ഭാഗമായി സർ സയിദ് കോളേജിൽ ലേണേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
തളിപ്പറമ്പ് : കേരള സർക്കാർ നടപ്പിലാക്കുന്ന വിജ്ഞാന കേരളം ക്യാംപയിൻ്റെ ഭാഗമായി സർ സയിദ് കോളേജിൽ ലേണേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിജ്ഞാന തൊഴിൽ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നൈപുണ്യ പരിശീലനങ്ങളും, നൂതന മേഖലകളിലുള്ള പഠനവും ക്യാംപസുകളിൽ സജീവമാക്കാൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ ഓരോ ക്യാംപസുകളിലും സൃഷ്ടിക്കുന്നതിന് ഒരു തുടക്കം കുറിക്കുക എന്നാണ് ലേണേഴ്സ് ഫെസ്റ്റിൻ്റെ ലക്ഷ്യം. കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ ജിതേഷ് കെ, ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ ഇസ്മായിൽ ഒലായികര ആദ്യക്ഷത വഹിച്ചു, കോളേജ് പ്ലേയ്സ്മെൻ്റ് കോർഡിനേറ്റർ ഡോ മുംതാസ് ടി എം വി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ ഷാനവാസ്, കെ – ഡിസ്ക് പ്രോഗ്രാം മാനേജർ ശ്രീ ഗോപകുമാർ, പ്രോഗ്രാം എക്സിക്യുട്ടിവ് ആര്യ, ടാലൻ്റ് ക്യൂറേഷൻ ടീമംഗങ്ങളായ ഷമീന, ക്രിസ്റ്റീന, സോഫ്റ്റ് സ്കിൽസ് ട്രെയിനർ സനുപ്രിയ എന്നിവർ നേതൃത്വം നൽകി.