തലശേരി റയിൽവേ സ്റ്റേഷനിൽ നിന്നും 3.940 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
കണ്ണൂർ : കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. കെ. വിജേഷും പാർട്ടിയും തലശ്ശേരി RPF ഉം ചേർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധന യിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 3.940 കി. ഗ്രാം കഞ്ചാവ് കണ്ടെടുത്തു എൻഡിപി എസ് കേസ് എടുത്തു. തുടർ നടപടികൾ ക്കായി തലശ്ശേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി. സി.പി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി സി പി, സതീഷ് വി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി,പ്രസൂൺ എൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ ,RPF ASI മനോജ് കുമാർ, RPF HC അബ്ബാസ് , RPF HC വിജേഷ് ടി എന്നിവരും ഉണ്ടായിരുന്നു.