ഡോ.ആനക്കൈ ബാലകൃഷ്ണന് കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ ആദരം
കാസർകോട് : മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആദരവ് നൽകി. മുഗസംരക്ഷണ-ക്ഷീര വികസന വകുപ്പ്. മന്ത്രി ജെ. ചിഞ്ചൂ റാണി ഉപഹാരം നൽകി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പടവുകൾ എന്ന പേരിൽ കാസർകോട് ചെർക്കളയിൽ വെച്ചു നടന്ന വികസന സെമിനാറിൽ വെച്ചായിരുന്നു ആദരവ്. സി എച്ച് കുഞ്ഞമ്പു എം. എൽ .എ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേരൻ എം.എൽ. എ,ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.