കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം ഇന്ന്
കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം, ആശ്രയ പദ്ധതിയിൽനിന്നുള്ള 10 ലക്ഷം രൂപയുടെ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവുകൾ അർപ്പിക്കുന്ന ചടങ്ങും 2024-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. ഇന്ന് രാവിലെ ഒമ്പത് മണി മുതൽ നീണ്ട് നോക്കി വ്യാപാര ഭവനിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത വാഗ്മിയും, കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു നയിക്കുന്ന ചെറുകിട വ്യാപാരികൾ നേരിടുന്ന വെല്ലുവിളികളും അവർക്കുള്ള പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസും നടക്കും.