മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി സ്കൂട്ടർ സഹിതം യുവാവ് എക്സൈസ് പിടിയിൽ
കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 5 ഗ്രാം കഞ്ചാവും 3.2 ഗ്രാം മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനും ആയി കണ്ണൂർ തെഴുക്കിൽ പീടിക സ്വദേശി മുഹമ്മദ് ഫർഹാൻ എന്നയാളെ തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജും പാർട്ടിയും ചേർന്ന് ധർമ്മട ത്ത് വച്ച് അറസ്റ്റ് ചെയ്തു. ടിയാൻ ഓടിച്ചു വന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ധർമടം മൊയ്തു പാലത്തിന് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. ബഹു: കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷിബു കെ സി, വിനോദ് കുമാർ എം സി, സിവിൽ എക്സൈസ് ഓഫീസർ റോഷി കെ പി, വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രസന്ന എം.കെ, ശില്പ കെ എന്നിവരും ഉണ്ടായിരുന്നു.