തീരദേശ മേഖലയിലെ വർദ്ധിച്ചുവരുന്ന അപകടമരണം; ശില്പശാല സംഘടിപ്പിച്ച് കണ്ണൂർ സിറ്റി പോലീസ്
കണ്ണൂർ : കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കടലോര മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ട് ജീവനക്കാർ ക്കായി പ്രഥമ ശുശ്രൂഷ ക്ലാസ് സംഘടിപ്പി ച്ചു. സമീപകാലത്ത് കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാരികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് പ്രഥമ ശുശ്രൂഷ ക്ലാസുകളും മാർഗനിർദ്ദേശങ്ങ ളും നൽകി. ജില്ലയിലെ തീരദേശ റിസോർട്ട് ഉടമകളും സ്റ്റാഫുകളും, പോലീസ് ഉദ്യോഗസ്ഥരും, ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും ക്ലാസിൽ പങ്കെടുത്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. പി ശ്രീകുമാർ, അഴീക്ക ൽ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. വിബിൻ എ.ബി., റിസോർട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ഹാരിസ് ഈ വി, അഴീക്കൽ കോസ്റ്റൽ സ്റ്റേഷൻ എഎസ്ഐ ശ്രീ. അനിൽകുമാർ എം.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. കണ്ണൂർ ഫയർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. പവിത്രൻ, കടലിലും മറ്റ് ജലാശയങ്ങളി ൽ വീണവർക്കും കൂടാതെ ഭക്ഷണം, മറ്റ് വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയവർ ക്കും നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കു റിച്ച് ക്ലാസുകൾ നൽകി.