ജലം ജീവനാണ് ജനകീയ ക്യമ്പയിൻ്റെ ഭാഗമായി പട്ടുവം പഞ്ചായത്തിലെ 3351 കിണറുകൾ ക്ലോറിനേഷൻ നടത്തി
കണ്ണൂർ : അമീബിക് മസ്തിഷ്ക്ക ജ്വരത്തിനെതിരെ ‘ജലം ജീവനാണ് ‘ ജനകീയ ക്യമ്പയിൻ്റെ ഭാഗമായി പട്ടുവം പഞ്ചായത്തിലെ 3351 കിണറുകൾ ക്ലോറിനേഷൻ നടത്തി. 3307 വീടുകളിലെ കിണറുകളും ,44 പൊതുകിണറുകളുമാണ് ഒന്നാം ഘട്ടത്തിൽ ക്ലോറിനേഷൻ നടത്തിയത്. ആരോഗ്യ വിഭാഗം, കുടുംബശ്രീ, ആശാ വർക്കർമാർ, വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹാകര ണത്തോടെയാണ് ശുചീകരണവും ക്ലോറിനേഷനും നടത്തിയത്.
പട്ടുവം ഗ്രാമ പഞ്ചായത്ത് ‘ജലമാണ് ജീവൻ’ ജനകീയ ക്യാമ്പയിൻ ആസൂത്രണ സമിതിയോഗം ചേർന്ന് ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത , ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ വി സഹദേവൻ, പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്, പട്ടുവം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സോണിയ എന്നിവർ സംസാരിച്ചു പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് സ്വാഗതം പറഞ്ഞു .