പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു
തളിപ്പറമ്പ : എം പി യുടെ ആസ്തി വികസന ഫൗണ്ട് ഉപയോഗിച്ച് പൂർത്തീക രിച്ച പട്ടുവം പടിഞ്ഞാറെച്ചാൽ മണക്കീൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ ശ്രുതി, കെ നാസർ, കെ ഹാമിദ് , മുൻ പഞ്ചായത്ത് മെമ്പർ രാജീവൻ കപ്പച്ചേരി, ടി ദാമോദരൻ, പി പി സുബൈർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ ടി പ്രദീപൻ സ്വാഗതവും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു.