ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും സാധനങ്ങളുടെ വില വർദ്ധനവിനുമെതിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി
കണ്ണൂർ : ആരോഗ്യ മേഖലയിലെ അനാസ്ഥ യ്ക്കും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനുമെ തിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഇംത്യാസ്, കെ അസീസ്, ബി ഖാലിദ് എന്നിവർ സംസാരിച്ചു. നാസർ കണ്ണോത്തുംചാൽ, അൻസാരി കാക്കടവൻ, കെ വി അശ്രഫ്, കെ അസീസ്, ബീന ആയിക്കര എന്നിവർ നേതൃത്വം നൽകി.