പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി
കണ്ണൂർ : കെ.എസ്.ടി.പി റോഡ് തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ണടച്ച പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി. കെ.വി.സുമേഷ് എം.എൽ.എ മുൻകൈ എടുത്താണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. 2018 നവംബറിൽ ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിലെ എല്ലാ സോളാർവിളക്കു കളും 2019 ഏപ്രിൽ മാസത്തോടെ കണ്ണടച്ചിരുന്നു.കുണ്ടും കുഴിയും നിറഞ്ഞ മേൽപ്പാലത്തിൽ വെളിച്ചമില്ലാത്തതിനാൽ നിരവധി അപകടങ്ങളും നടന്നിരുന്നു.
ഇരുട്ടിലായ പാലത്തിലും റോഡിലും ഉള്ള വിളക്കുകൾ അറ്റകുറ്റപണികൾ നടത്താൻ അനർട്ടും വൈദ്യുതിവകുപ്പും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല.ഇതേ തുടർന്നാണ് കെ വി സുമേഷ് മുൻകൈ എടുത്ത് വൈദ്യുതി വകുപ്പിന്റെ സഹകര ത്തോടെ ഏഴലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ എൽ. ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്നത്. സോളാർ വിളക്കുകളുടെ കാലുകൾ നിലനിറുത്തി അതിൽ തന്നെ ദേശീയപാത യിലെ വളപട്ടണം പാലത്തിലുള്ള വിളക്കുകളുടെ മാതൃകയിലാണ് മേൽപ്പാലത്തിൽ പുത്തൻ വിളക്കുകൾ ക്രമീകരിക്കുന്നത്.വിളക്ക് സ്ഥാപിക്കുന്ന തോടെ പാലത്തിലൂടെ രാത്രിയിൽ ഭീതിയൊഴിഞ്ഞ യാത്രയ്ക്ക് വഴിതുറക്കു മെന്നാണ് പ്രതീക്ഷ.