യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു
പയ്യന്നൂർ : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കുക, മാങ്കൂട്ടത്തെ സംരക്ഷിക്കു ന്ന ഷാഫി പറമ്പിൽ എം പി യെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും തിരിച്ചറിയുക. എന്നീ മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎ യുടെ കോലം കത്തിക്കുകയും ചെയ്തു. പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റിൽ സമാപിച്ചു. ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി സന്തോഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പി പി അനീഷ അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ്, സി വി രഹിനേജ്,സി ഷിജിൽ,ടി സി വി നന്ദകുമാർ,കെ മനുരാജ്,കെ മിഥുൻ, മുഹമ്മദ് ഹാഷിം എ മിഥുൻ എന്നിവർ സംസാരിച്ചു.