പട്ടുവം മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി
തളിപ്പറമ്പ് : പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, ജൻഡർ റിസോഴ്സ് സെൻ്റർ, തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇൻറർവെൻഷൻ സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. സംഗമത്തിൻ്റെ ഭാഗമായി സൗജന്യ മെഡി ക്കൽ കേമ്പിൽ വെച്ച് വേദന സംബന്ധമായ അസുഖങ്ങൾ ക്കുള്ള പരിശോധന, കേൾവി പരിശോധ ന, ദന്തപരിശോധന, കുട്ടികൾക്കായുള്ള സ്ക്രീനിംഗ് പ്രോഗ്രാം, ബ്ലഡ് പ്രഷർ ചെക്കപ്പ് എന്നിവയും നടന്നു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ഡോ: ദിൽഷിത്ത് റൈഹാന പ്രസംഗിച്ചു. എം വി ജനാർദ്ദനൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ്സെടുത്തു. മെഡിക്കൽ ക്യാമ്പിൽ കണ്ണൂർ തണൽ സുപ്പർ സ്പെഷ്യാലിറ്റി ഏർലി ഇൻ്റർവെൻ ഷൻ സെൻ്ററിലെ ഡോ: ദിൽഷത്ത് റൈഹാന, ഡോ: ശ്രീജ, ഓഡിയോളജിസ്റ്റ് സംയുക്ത സന്തോഷ്, നഴ്സ് കെ അപർണ്ണ , സോഷ്യൽ വർക്കർമാരായ കെ വർഷ ആനന്ദ്, ഇ എം ശ്രിന്യ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത സ്വാഗതവും ജൻഡർ റിസോഴ്സ് സെൻറർ കമ്മ്യൂണിറ്റി കൗൺസിലി വി ശ്രീജ നന്ദിയും പറഞ്ഞു.