മുക്കാൽ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയിൽ
തളിപ്പറമ്പ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ഏഴാംമൈൽവെച്ച് 820ഗ്രാം കഞ്ചാവുമായി ഒഡീഷാ സ്വദേശിയായ സുർജയ ബലയാർ സിങ്ങിനെയാണ് പിടി കൂടിയത്. കഞ്ചാവ് തളിപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്കായി കൊണ്ടു ന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് മാരായ നികേഷ് കെ.വി ഉല്ലാസ് ജോസ് സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു.