കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി : കണ്ണൂർ വിമാനത്താവളത്തിന് ‘പോയിൻ്റ് ഓഫ് കോൾ’ പദവി അനുവദി ക്കണമെന്നഭ്യർഥി ച്ച് വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവിന് ബിജെപി ദേശീയ കൗൺസിലംഗം സി. രഘുനാഥ് നിവേദനം നൽകിയതിനെ തുടർന്ന് ഡൽഹിയിലേക്ക് ഈ മാസം 15 മുതൽ കണ്ണൂർ വിമാനത്താവ ളത്തിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.ഇൻഡിഗോ ഫ്ലൈറ്റ് കമ്പനിയാണ് സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര ബന്ധം വർധിപ്പിക്കുന്നതിനു മുള്ള ഈ ആവശ്യം പ്രദേശവാസികളുടെ ഏറെനാളത്തെ ആഗ്രഹമാണ്