വട്ടപ്പൊയിൽ കൊല്ലൻചിറ കൊട്ടണിച്ചേരി റോഡിൻ്റെ സംരക്ഷണഭിത്തി കനത്ത മഴയിൽ തകർന്നു
കണ്ണൂർ : മാസങ്ങൾക്കുമുമ്പ് മാത്രം പണിതീർന്ന് ഉദ്ഘാടനം കാത്തുനിൽക്കുന്ന വട്ടപ്പൊയിൽ കൊല്ലൻചിറ കൊട്ടണിച്ചേരി റോഡിൻ്റെ സംരക്ഷണഭിത്തി കനത്ത മഴയിൽ തകർന്നു. കൊല്ലൻചിറ വയലിൽ പുതുതായി നിർമ്മിച്ച റോഡിൻ്റെ ഇരുവശങ്ങളിലായി 600 മീറ്ററോളം നീളത്തിൽ കരിങ്കല്ലിൽ നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്താണ് 10 മീറ്ററോളം തകർന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് റോഡ് പണി നടന്നതെന്നും രണ്ടാം ഘട്ട വർക്കിൽ റോഡിനോട് ചേർന്ന ചെറി കനാലിന്ന് വലിയ പാലം കെട്ടുകവഴി ഫണ്ട് വഴി മാറിയത് കാരണം വയൽ എറിയയിലുള്ള വർക്ക് വേണ്ട രീതിയിൽ ഫണ്ട് ചിലവഴിക്കാത്തതും കൾവർട്ടിൻ്റെ എണ്ണം കുറഞ്ഞതു തകർച്ചക്ക് കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു. ഗവൺമെൻറ് ഫണ്ടിൽ നിന്നും രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് റോഡിൻറെ രണ്ടാംഘട്ടം പണി പൂർത്തിയാക്കിയത് കൊല്ലം ചിറ ഭാഗത്ത് നിന്നും എളുപ്പത്തിൽ കൊട്ടാണിച്ചേരി ഭാഗത്തേക്ക് പോകാൻ കഴിയുന്ന റോഡാ യതിനാൽ നിരവധി വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന റോഡാണിത്.