
സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
പാപ്പിനിശ്ശേരി : പുതിയാപ്പറമ്പ് ജവഹർ ഭവനിൽ ജവഹർ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പത്മശ്രീ എസ് .ആർ.ഡി. പ്രസാദ് ഉൽഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ അത്മകഥയും, സ്വാതന്ത്ര്യ സമര ചരിത്രവുമടക്കമുള്ള പുസ്തകങ്ങളും വിജയി കൾക്ക് നൽകി. ജവഹർ സ്വയം സഹായ സംഘം പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചിറക്കൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. സുജിത്ത്കുമാർ , പി.പി.മോഹനൻ , പി.വി. മഹേഷ്, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.