
കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി ഉദ്ഘാടനം നടന്നു
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ചെടി വിതരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ച് പ്രസിഡൻറ് പി പി ദിവ്യ നിർവഹിച്ചു. അഴീക്കോട് ചാലിലെ സിലേഷ് ആദ്യ ചെടി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.കെ.രത്നകുമാരി, ടി സരള, യുപി ശോഭ, വി.കെസുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ കെ സുലൈഖ, ടി ഒ ദീപ തുടങ്ങിയവർ സംബന്ധിച്ചു. ഓണത്തിന് മലയാള നാട്ടിൽ തന്നെ നട്ടുവളർത്തിയ പൂക്കൾ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി 873 പ്രാദേശിക കേന്ദ്രങ്ങളിലും കണ്ണൂർ സെൻട്രൽ ജയിൽ, സ്പെഷ്യൽ സബ് ജയിൽ എന്നിവിടങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.