പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
തളിപ്പറമ്പ : പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. എടയന്നൂർ തെരുവിലെ ഷഹര്‍ബാന, ചക്കരക്കൽ നാലാം പിടികയിലെ സൂര്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഒഴുക്കിൽപ്പെട്ട് ഇരുവരെയും കാണാതായത്. ഷഹർബാനയുടെ മൃതദേഹം പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നുമാണ് കണ്ടെത്തിയത്.
ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ 12. 30 ഓടെ സൂര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പടിയൂര്‍ പൂവ്വം പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനികളായ ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. പൂവ്വം സ്വദേശിനിയും സഹപാഠികമായ ജസീനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജസീനയുടെ വീടിനു സമീപമുള്ള പുഴക്കരികിലേക്ക് പോവുകയായിരുന്നു. പുഴയിൽ ഇറങ്ങിയപോഴാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവരുടെ വലയില്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കുരുങ്ങിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഒഴുക്കില്‍പ്പെടുകയായിരുന്നു.