ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപം വ്യാപാര സ്ഥാപനത്തിൽ നിന്നും വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി
ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞ നാലുദിവസമായി അതിഥിയായി എത്തിയ വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി. ബസ് സ്റ്റാൻഡിന് സമീപത്തെ കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഐഡ്രീംസ് കംപ്യൂട്ടർ സർവീസ് സെൻ്ററിൻ്റെ വാതിലിനോടു ചേർന്ന് കമ്പിയിൽ അഥിതിയുടെ ഇരിപ്പിടം. സ്ഥാപനത്തിലെ ജീവനക്കാർ അഥിതിയെ കണ്ടെങ്കിലും ശല്യക്കാരനല്ലെതെ ഒതുങ്ങിയിരിക്കുന്ന അഥിതി വെള്ളിമൂങ്ങ ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ് സംഭവം വനം വകുപ്പ് ഇരിട്ടി സെക്ഷൻ ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. വനം വാച്ചറും മാർക്ക് പ്രവർത്തകനും പാമ്പുപിടിത്ത വിദഗ്ധനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ എത്തി വെള്ളിമൂങ്ങയെ പിടിക്കടിയത്. രാത്രി വൈകി വെള്ളിമുങ്ങയെ വനം വകുപ്പ് ആറളം വനത്തിൽ തുറന്നുവിട്ടു.