ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബ്ലോക്ക് 13 ലെ പാലക്കുന്നിൽ കുടിൽ കെട്ടി താമസിക്കുന്ന ശ്രീധരനെയും റീനയുടെയും കുടിലിന് മുകളിലേക്ക് ആന കൂറ്റൻ തെങ്ങ് മറിച്ചിടുകയായിരുന്നു. സംഭവസമയത്ത് കുടുംബം കുടിലിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരന്റെ ചികിത്സക്കയി രണ്ടാളും കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ ആയതാണ് ഇവർക്ക്ജീവൻ തിരിച്ചുകിട്ടിയത്. മറിച്ചായിരുന്നെങ്കിൽ ഇന്നലെ പ്രഭാതം ആറളം പുനരധിവാസമേഖലക്ക് വീണ്ടുമൊരു ദുരന്ത വർത്തകൂടി സമ്മാനിക്കു മായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്. ഏഴുവർഷത്തിൽ അധികമായി ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയുന്ന ഇവരെപ്പോലെ 60 അധികം കുടുംബങ്ങൾ പുനരധിവാസ മേഖലയിൽ ഉണ്ടെന്നാണ് കണക്ക്.
ബ്ലോക്ക് ഏഴിൽ ഇവർക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമവും ശ്രീധരന്റെ കണ്ണിന് കാഴ്ചയില്ലാത്തതുമാണ് ഇവർ ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയാൻ കാരണം. 100 ൽ അധികം ആനകൾ ചുറ്റിത്തിരിയുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരു ടാർപായയുടെ അടിയിലാണ് കുടുംബം കഴിച്ചുകൂട്ടുന്നത് എന്നത് ഗുരുതരമായ സുരക്ഷാ പ്രശനം തന്നെയാണ് . രണ്ട് പെൺകുട്ടികളെയും കല്യാണം കഴിച്ച് അയച്ചതോടെ കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരനും റീനയും കുടിലിൽ തനിച്ചാണ് താമസം.