എന്റെ കേരളം അഭിമാന കേരളം എന്ന വിഷയത്തെ മുൻനിർത്തി പ്രഭാഷണവും ഗാന സന്ധ്യയും നടത്തി
ധർമശാല : മലയാള ഭാഷ വാരാചരണ ത്തോട് അനുബന്ധിച്ച് ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി 4 ന്റെ ആഭിമുഖ്യത്തിൽ ബറ്റാലിയൻ ഡ്രിൽ ഹാളിൽ ” എന്റെ കേരളം അഭിമാന കേരളം ” എന്ന വിഷയത്തെ മുൻനിർത്തി പ്രഭാഷണവും ഗാന സന്ധ്യയും നടത്തി. ജനമൈത്രി വായനശാലയുടെ ആഭിമുഖ്യ ത്തിൽ നടത്തിയ മലയാള ഭാഷ വാരാചര ണത്തിന്റെ സമാപന സമ്മേളനം KPOA ജില്ലാ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു.
എന്റെ കേരളം അഭിമാന കേരളം എന്ന വിഷയത്തെ മുൻനിർത്തി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ കമ്മിറ്റി മെമ്പറും സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ അനീഷ് കണ്ടക്കൈ മുഖ്യപ്രഭാഷണം നടത്തി. മലയാള ഭാഷയുടെ വികാസപരിണാമങ്ങളെയും ഭാഷ സംസ്കാരത്തിന് നൽകിയ സംഭാവനകളെയും വിശകലനം ചെയ്യുന്നതിനൊപ്പം കഴിഞ്ഞ കാലങ്ങളിൽ കേരളം അഭിമാനകരമായ നിലയിൽ നേടിയ ലോകോത്തരമായ നേട്ടങ്ങളെയും മാതൃകകളെയും അനീഷ് കണ്ടകൈ തന്റെ പ്രഭാഷണത്തിൽ വിശദമായി പ്രതിപാദിച്ചു കൊണ്ട് എന്റെ കേരളം അഭിമാന കേരളമായി മാറിയത് എങ്ങനെ എന്ന് വിശദീകരിക്കുകയുണ്ടായി.
മലയാള ഭാഷ വാരാചരണ പരിപാടികളു ടെ സമാപന സമ്മേളനത്തിൽ ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി വിശ്വംഭരൻ കെ സ്വാഗതം പറയുകയും വനിതാ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീമതി ആര്യ രാഹുൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിന് ജനമൈത്രി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ രഞ്ജിത്ത് കെ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിൽ കെ പി എ ജില്ലാ സെക്രട്ടറി ശ്രീ ശ്രീജിത്ത് ചാട്ടുകപ്പാറ, ബാബു ടി, അപ്സര നവീൻ, സുനിഷ ദിവേഷ് എന്നിവർ സംസാരിക്കു കയും, പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഗാനസന്ധ്യയും പരിപാടിയോടനുബന്ധമായി നടത്തപ്പെടു കയുണ്ടായി. മലയാള ഭാഷാ വാരാചരണ സമാപന സമ്മേളനത്തിൽ പോലീസ് ഉദ്യോഗസ്ഥർ കുടുംബാംഗങ്ങൾ റീക്രൂട്ട് പോലീസ് സേനാംഗങ്ങൾ, വനിതാവേദി /ബാലാവേദി പ്രവർത്തകർ എന്നിവർ സന്നിഹിതരായി.