എറണാകുളം ബംഗളൂരു വന്ദേഭാരത് യാത്ര തുടങ്ങി; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം : മലയാളികൾ കാത്തിരുന്ന എറണാകുളം ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് ആഘോഷത്തോടെ കന്നിയാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ, കൊച്ചി മേയർ എം അനിൽകുമാർ എന്നിവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും.
എറണാകുളം –ബെംഗളുരു വന്ദേഭാരതിന്റെ വന്ദേഭാരത് ബുക്കിങ് തുടങ്ങി. എറണാകുളം – ബെംഗളൂരു നിരക്കുകളും ലഭ്യമായി. കാറ്ററിങ്, ജി.എസ്.ടി. റിസര്‍വേഷന്‍ ചാര്‍ജ് ഉള്‍പെടുത്തി യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കുകളാണ് പുറത്തുവന്നത്. എറണാകുളത്ത് നിന്നു ബെംഗളുരു മെജസ്റ്റിക് വരെ ചെയര്‍ കാര്‍–1615 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2980 രൂപയുമാണ് നിരക്ക്. തൃശൂരില്‍ നിന്ന്–ബെംഗളുരുവിലേക്കു ചെയര്‍ കാറില്‍ 1505 രൂപയാണ് ടിക്കറ്റ്. പാലക്കാട് നിന്നാണ് യാത്രയെങ്കില്‍ ചെയര്‍കാറിന് 1360 രൂപയും സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള എസ്ക്സിക്യൂട്ടീവ് ചെയറില്‍ 2470 രൂപയും നല്‍കണം. നേരത്തെ ദക്ഷിണ–പശ്ചിമ റയില്‍വേ അടിസ്ഥാന നിരക്ക് പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച മുതലാണ് ട്രെയിന്‍ റഗുലര്‍ സര്‍വീസ്.