ചെറുകുന്ന് തറ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടുത്തം
പഴയങ്ങാടി : ചെറുകുന്ന് തറ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടുത്തം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ യാണ് തീപിടുത്തം ഉണ്ടായത്. ചെറുകുന്നിലെ റഷീദ ആയുർവേദ മെഡിക്കൽസ്, പിവിഎച്ച് സൺസ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നേതൃത്വത്തിലാണ് തീയണച്ചത്. ഇരുസ്ഥാപനങ്ങളിലും സാധനങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തി പിടിച്ചത്. കൃത്യസമയത്ത് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. വ്യാപര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശ നഷ്ടം ഉണ്ടായില്ല. കൃത്യസമയത്ത് നാട്ടുകാരും പോലീസും ഫയർഫോഴ്സും ഇടപെട്ടതിനാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. കണ്ണൂരിൽ നിന്ന് 2 യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നു. 2 മണിക്കൂർ സമയം എടുത്താണ് തീ അണച്ചത്