ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേർന്നു
കണ്ണൂർ : ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേർന്നു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഡോ. വി.ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. നാടിന്റെ പൊതുവികസനം തുടർച്ചയുള്ള താണെന്ന് എംപി പറഞ്ഞു. തുടർച്ചക്ക് ഉതകും വിധം ദീർഘകാല പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണം. വികസനകാര്യത്തിൽ മറ്റേത് സംസ്ഥാനങ്ങളേക്കാളും ജനജാഗ്രതയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ആവശ്യമറിഞ്ഞ് നാടിനെ ദീർഘകാലം മുന്നോട്ട് നയിക്കുന്ന പദ്ധതികൾ നീതിയുക്തമായി ആവിഷ്കരിക്കണമെന്നും എം.പി പറഞ്ഞു. പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി അധ്യക്ഷയായി. വികസന കാഴ്ചപ്പാടും നയസമീപനവും വിഷയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ സുരേഷ് ബാബു, അഡ്വ ടി സരള, എൻ.വി ശ്രീജിനി, ജില്ലാപഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അസോസിയോഷൻ പ്രതിനിധി പി.പി ഷാജിർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു