ക്ലീൻഗ്രീൻ പാനുണ്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു
കണ്ണൂർ : ക്ലീൻ ഗ്രീൻ പാനുണ്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവും, അനുമോദനവും സംഘടിപ്പിച്ചു.പിണറായി എസ്.ഐ ബബീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ എപി മോഹനൻ അധ്യക്ഷനായ നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ലീൻ ഗ്രീൻ പാനുണ്ട ജനകീയ കൂട്ടായ്മയുടെ ലക്ഷ്യമാണ് മാലിന്യമുക്ത ഗ്രാമം എന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ഇതിനോടകം കൂട്ടായ്മ നേതൃത്വം നൽകി വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തി നടത്തിവരുന്ന കുട്ടികൾക്കുള്ള അനുമോദനവും, കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. കൂടാതെ ശുചീകരണ പ്രവർത്തിക്കിടെ അപ്രതീക്ഷിതമായി കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള മൊബൈലും പണവും ഉടമസ്ഥനെ ഏൽപ്പിച്ച വിദ്യാർത്ഥിയായ കെ.കെ ജിനദേവിനെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സി.ജിമേഷ്, യു രാജീവൻ, സുധീർ ബാബു, അംഗജൻ. കാരായി വിജയൻ, ജിതീഷ് പാനുണ്ട. ജിഷ, ബേബി വെളിയമ്പ്ര, മഹിത, ജിൻഷിത, വി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.