പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ നവീകരിച്ച കെട്ടിടം വ്യാഴാഴ്ച മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ : പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ നവീകരിച്ച കെട്ടിടം വ്യാഴാഴ്ച മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1947 ൽ പി.സി.സി. സൊസൈറ്റിയായി തുടങ്ങിയ ബാക് 1956 ൽ ആണ് പൂർണതോതിൽ ബാങ്കിങ്ങ് കവർത്തനം തുടങ്ങിയത്. നിലവിൽ 650 കോടി രൂപ പ്രവർത്തന മൂല്യമുള്ള കേരളത്തിലെ ഏറ്റവും പ്രമുഖ ക്ലാസ്സ് ഒന്ന് സൂപ്പർ ഗ്രേഡ് ബാങ്കാണ്. ബാങ്ക് നവീകരിക്കുന്നതിൻ്റെ ഭാഗമായി പുതിയ ഓഡിറ്റോറിയവും മിനി ഹാളും ബാങ്കിൻ്റെ നവീകരിച്ച മുഖ്യ കാര്യായവും തുറന്നു കൊടുക്കും. പരിപാടിയിൽ എം.വി ജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ബാങ്കിൻ്റെ ശിൽപ്പിയായ കെ.പി. ആർ. രയര പ്പൻ്റ പ്രതിമ ഇ.പി. ജയരാജനും ഓഡിറ്റോറിയം എം.വി. ജയരാജനും ഉദ്ഘോടനം ചെയ്യും. ബാങ്കിൻ്റെ മുഖ്യ കാര്യാലയം ടി.വി. രാജേഷും ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഭക്ഷണ ശാല പി.വി.വത്സരാജ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് ഇ.വേണുഗോപാലൻ, വൈസ് പ്രസിഡൻ്റ് കെ.ഗണേശൻ, സെക്രട്ടറി കെ. അംബുജാക്ഷി, കെ.വി. ചന്ദ്രൻ , പി.ബാബു എന്നിവർ പങ്കെടുത്തു.