ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവ ക്ഷേത്രത്തിന്റെ അടുത്തുള്ള കുന്നിടിഞ്ഞു വീണു
ചെറുകുന്ന് : ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവ ക്ഷേത്രത്തിന്റെ അടുത്തുള്ള കുന്നിടിഞ്ഞു വീണു. വലിയ പാറക്കെട്ടുകൾ വീടുകൾക്ക് തൊട്ടരികിലാണ് പതിച്ചത്. പുലർച്ചെയോടെയായിരുന്നു സംഭവം. ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവക്ഷേത്രത്തിന് അടുത്ത കുന്നാണ് ചൊവ്വാഴ്ച പുലർച്ചയോടെ ഇടിഞ്ഞു വീണത്. വലിയ പാറക്കെട്ടുകൾ വീടുകൾക്ക് തൊട്ടരികിൽ ആണ് പതിച്ചത്. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. കുന്നിടിച്ചാലിന് ഓടൂഒപ്പം ഒപ്പം കുന്നിൻ മുകളിൽ നിന്നും ചെളിവെള്ളവും ഒഴുകിയെത്തിയതോടെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് കുന്നിൻ തെരുവിലെ തട്ടാൻകിട ഗീതയെയും. കുടുംബത്തെയും നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഗീതയുടെ വീടിന്റെ തൊട്ടടുത്ത് വരെ പാറക്കല്ലുകൾ പതിച്ചിട്ടുണ്ട്. വലിയൊരു അപകടത്തിൽ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. പ്രദേശത്തെ മറ്റു വീടുകളും അപകടാവസ്ഥയിലാണ്. ഏറെ ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്. ദേവസ്വം വകുപ്പിനെയും സുരക്ഷ ഒരുക്കുന്നതിനായി മറ്റ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട് എന്ന കുന്നിൻ മതിലകം ക്ഷേത്രം ഭാരവാഹികളും പറഞ്ഞു. ചെറുകുന്ന് വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.