ഏഴോ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി
ഏഴാം : ഏഴോ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി. മൂന്ന് ദിവസങ്ങളിലാണ് ഫെസ്റ്റ് നടക്കുന്നത്. കർക്കിടക മാസത്തിൽ കഴിക്കേണ്ട വിവിധ പലഹാരങ്ങളും ഇലക്കറികളും കർക്കിടക കഞ്ഞിയും ഉൾപ്പെടെ ഫെസ്റ്റിൽ ഉണ്ട്. ഏഴോ പഞ്ചായത്ത് പരിസരത്താണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കർക്കടക ഫെസ്റ്റ് ആരംഭിച്ചത്. കർക്കിടകത്തിൽ കഴിക്കേണ്ടത് എല്ലാം ഫെസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് അതിൽ ചേനത്തണ്ട്, തുവരച്ചപ്പ്, വാഴക്കാമ്പ് തുടങ്ങി മറ്റ് നാടൻ പച്ചക്കറികളും ഉണ്ട്. ഒപ്പം പോഷകാഹാര കൂട്ടുകളും അച്ചാറുകളും വിവിധ പലഹാരങ്ങളും. ഏഴാം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളും പായസവും കർക്കിടക കഞ്ഞിയും ഉൾപ്പെടെയുള്ള ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് സീടിഎസ് ചെയർപേഴ്സൺ എം കെ ലത പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. കെ പി അനിൽ, ഡി എം പ്രമോദ്, നിഷ ജോസ്, എം കെ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ഓഗസ്റ്റ് ഒന്ന് വരെയാണ് ഫെസ്റ്റ് നടക്കുക.