ജില്ല സബ് ജൂനിയർ ബാസ്കറ്റ്; ചെറുപുഷ്പം ചന്ദനക്കാംപാറയും സ്പോർട്സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാർ
തലശ്ശേരി : ജില്ല സബ് ജൂനിയർ ബാസ്കറ്റ് ബാൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചെറുപുഷ്പം ചന്ദനക്കാം പാറയും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്പോർട്സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാരായി. മികച്ച കളിക്കാരായി ആൺകുട്ടികളുടെ വിഭാഗത്തിൽ ജെസ്വിൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ നർമിൻ ജോയ് എന്നിവരെ തെരഞ്ഞെടുത്തു. തലശ്ശേരി മുനിസിപ്പൽ ഇൻഡോർ കോർട്ടിൽ ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ജസീം മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വി.സി. ഹാഷിം അധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ ടി. ധനേഷ്, അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എം.എ. നിക്കോളാസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജോ. സെക്രട്ടറി പ്രജു കെ. പോൾ, പ്രസിഡന്റ് ജാസിം ഉസ്മാൻ എന്നിവർ സംസാരിച്ചു. പടം. ജില്ല സബ് ജൂനിയർ ബാസ്കറ്റ് ബാൾ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായ ചെറുപുഷ് പം ചന്ദനക്കാംപാറയും സ്പോർട്സ് ഡിവിഷൻ കണ്ണൂരും സംഘാടകർക്കൊപ്പം.