കോടിയേരി സ്മൃതി സെമിനാർ സംഘാടക സമിതി രൂപീകരിച്ചു
ചൊക്ലി : സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള കോടിയേരി സ്മൃതി സെമിനാർ ‘ 2025 സംഘാടക സമിതി രൂപീകരിച്ചു. സപ്തംമ്പർ 20 ന് ചൊക്ലി യു പി സ്കൂൾ മൈതാനിയിലാണ് സെമിനാർ. മൊയാരം സ്മാരകത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. അഡ്വ.വി. പ്രദീപൻ, പി.കെ മോഹനൻ. പ്രദീപ് ചൊക്ലി, സി കെ രമ്യ , ഡോ.എ.പി. ശ്രീധരൻ വി.കെ രാകേഷ് എന്നിവർ സംസാരിച്ചു. സിറോഷ് ലാൽ സ്വാഗതവും സോഫിയമ്മ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ സെമിനാറിൽ പങ്കെടുക്കും. മൂന്നാമത് കോടിയേരി സ്മൃതി സെമിനാറിനാണ് ചൊക്ലി വേദിയാവുന്നത്. ഭാരവാഹികൾ: കവിയൂർ രാജഗോപാലൻ ( ചെയർമാൻ), എം കെ വിശ്വൻ, ഡോ എ പി ശ്രീധരൻ, ടി ടി വേണുഗോപാലൻ, പി ദിനേശൻ, ഡി ദീപ്തി, സി കെ രമ്യ, കെ പി സജീന്ദ്രൻ, വി മനോജ് (വൈസ് ചെയർമാൻ), പി.കെ മോഹനൻ ( കൺവീനർ), ടി ടി കെ ശശി, സിറോഷ് ലാൽ, സോഫിയാമ്മ, ഡോ ടി കെ മുനീർ, ഒ അജിത് കുമാർ, പി കെ.അജിത കുമാരി ( ജോ കൺവീനർ), കെ പ്രദീപൻ (ട്രഷറർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു