മാണിയൂർ കട്ടോളിയിൽ മുണ്ടയാടൻ മീനാക്ഷി അമ്മ അനുസ്മരണവും സ്മാരക മന്ദിര ശിലാസ്ഥാപനവും നടന്നു
കണ്ണൂർ : മാണിയൂർ കട്ടോളിയിൽ മുണ്ടയാടൻ മീനാക്ഷി അമ്മ അനുസ്മരണവും സ്മാരക മന്ദിര ശിലാസ്ഥാപനവും മുതിർന്ന പൗരന്മാരെ ആദരിക്കലും നടത്തി. സി. പി. ഐ എം വേശാല ലോക്കൽ സെക്രട്ടറി. സ. കെ. പ്രിയേഷ് കുമാറിന്റെ അധ്യക്ഷതയിൽ സി. പി. ഐ. എം സംസ്ഥാന കമ്മിറ്റി അംഗം സ. പി ജയരാജൻ ശിലാസ്ഥാപനവും മുതിർന്ന പൗരന്മാരെ ആദരിക്കലും നിർവഹിച്ചു. മീനാക്ഷി അമ്മ അനുസ്മരണ പ്രഭാഷണം പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ. എൻ അനിൽകുമാർ നടത്തി. സി. പി. ഐ എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. നാണു സംസാരിച്ചു. സി. പി. ഐ. എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ ഗണേഷ്കുമാർ സ്വാഗതവും കെ. പി ചന്ദ്രൻ നന്ദിയും പറഞ്ഞു