തളിപ്പറമ്പ് വടക്ക് ഉപജില്ല സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പ് വടക്ക് ഉപജില്ല സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡ റി സ്കൂൾ (290)ഒന്നാം സ്ഥാനവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ് (231) രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ (259) ഒന്നാമതും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ (234) രണ്ടാമതുമെത്തി. മറ്റ് വിഭാഗങ്ങളി ലെ ഒന്നും രണ്ടും സ്ഥാനക്കാർ- യുപി: അക്കിപ്പറമ്പ യുപി, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, കരിപ്പാൽ എസ് വി യു പി സ്കൂൾ, ഇരിങ്ങൽ യു പി സ്കൂൾ, തൃച്ചംബരം യുപി സ്കൂ (78 പോയിന്റ് വീതം.)
എൽപി: മംഗംര സെയ്ന്റ് തോമസ് എൽപി, നടുവിൽ എൽപി, തളിപ്പറമ്പ് സിഎച്ച്എം എൽപി, കരിപ്പാൽ എസ്വി യുപി സ്കൂൾ (65പോയിൻറ് വീതം). സംസ്കൃതം- യുപി: കരിപ്പാൽ എസ്വി യുപി സ്കൂൾ (88), നടുവിൽ ഹയർ സെക്കൻഡറി (82). സംസ്കൃതം ഹൈസ്കൂൾ: സർ സയ്യിദ് ഹയർ സെക്കൻഡറി (84), നടുവിൽ ഹയർ സെക്കൻഡറി (84). അറബിക് എൽപി :പന്നിയൂർ എൽപി (45), വെള്ളാവിൽ എൽപി (45). അറബിക് യുപി : എംഎം യുപി കുപ്പം (65), നടുവിൽ ഹയർ സെക്കൻഡറി (65). അറബിക് ഹൈസ്കൂൾ :സീതി സാഹിബ് ഹയർ സെക്കൻഡറി (95), നടുവിൽ ഹയർ സെക്കൻഡറി (95). നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത് അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് അംഗം ഷീബാ ജയരാജൻ, നടുവിൽ എൽപി സ്കൂൾ പ്രഥമാധ്യാപിക എൻ. ഷീന, മുൻ പ്രഥമാധ്യാപകൻ സി.വി. രാമകൃഷ്ണൻ, ടി.പി. രാധാമണി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിന്ധു നാരായണൻ മടത്തിൽ, പ്രഥമാധ്യാപകൻ കെ.കെ ലതീഷ്, പിടിഎ പ്രസിഡൻറുമാരായ സി.എച്ച്.ഷംസുദ്ദീൻ, കെ.പി.സബീഷ്, ഷിബു തെക്കേക്കൊട്ടാരത്തിൽ, കെ.മനേഷ് എന്നിവർ സംസാരിച്ചു.