അനധികൃത കേറ്ററിങ്ങ് വിഷയം ഉന്നയിച്ചുകൊണ്ട് ജില്ലാ തല സമര സന്ദേശ വാഹന യാത്ര സംഘടിപ്പിച്ചു
കണ്ണൂർ : ഓൾ കേരളാ കേറ്ററേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിലക്കയറ്റം, അനധികൃത കേറ്ററിങ്ങ് വിഷയം ഉന്നയിച്ചുകൊണ്ട് ജില്ലാ തല സമര സന്ദേശ വാഹന യാത്ര സംഘടിപ്പിച്ചു. കണ്ണൂരിൽ വെച്ച് ഫ്ലാഗ്,ജില്ലാ രക്ഷാധികാരി പി ഉമ്മർ ജില്ലാ ജില്ലാപ്രസിഡന്റും ജാഥാ ലീഡറുമായ പി. ജോയിക്ക് കൈമാറി. ജൂലായ് 8 ന് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൻ ധർണ സംഘടിക്കും. ഇതിൻ്റെ ഭാഗമായിട്ടാണ് സമര സന്ദേശവാഹന ജാഥ സംഘടിപ്പിച്ചത്.ജില്ലാ ജനറൽ സെക്രട്ടറി വിൻസെൻ്റ് തോമസ് അധ്യക്ഷത വഹിച്ചു.കണ്ണൂർ മേഖലാ പ്രസിഡൻ്റ് പ്രിനന്ദ്മാധവൻ സംസാരിച്ചു. കണ്ണൂർ, ഇരിട്ടി, ചെമ്പേരി, ചെറുപഴ, ആലക്കോട്, പയ്യാവൂർ എന്നീ മേഖലകളിൽ എത്തി തളിപ്പറമ്പ് സമാപിക്കും. സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് ഉൽഘാടനം ചെയ്യും