വൃക്ഷവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ 35 അംഗങ്ങൾ ഓർമ്മമരം നട്ടു
കണ്ണൂർ : വൃക്ഷവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ 35 അംഗങ്ങൾ ഓർമ്മമരം നട്ടു.മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ആരൂഡം ക്യാമ്പസിലാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഓർമ്മ മരം നട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകുമാരിയാണ് ആദ്യ തൈ നട്ടത്. മുഴുവൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ഓർമ്മ മരം നട്ടു. 35 ഫലവൃക്ഷ തൈകളാണ് നട്ടത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടൈനി സൂസൺ, സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീജിനി എൻ.വി,ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു