അധ്യാപക സംഘടനാ നേതാവും കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ടി കരുണാകരൻ മാസ്റ്ററെ അനുസ്മരിച്ചു
കണ്ണൂർ : അധ്യാപക സംഘടനാ നേതാവും കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ടി കരുണാകരൻ മാസ്റ്ററുടെ രണ്ടാം ചരമദിനം കല്ല്യാശേരി യൂനിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. കിച്ചേരിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സംസ്ഥാന കൗൺസിലർ എൻ തമ്പാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പി ലക്ഷമണൻ ഏ രാജൻ സിനിർമ്മല പി സുധാകരൻ ഇ ദാമോദരൻ പി പി രാജൻ എന്നിവർ സംസാരിച്ചു.