തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
കണ്ണൂർ : തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയർപേഴ്സൺ ശ്രീ കെ എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്നു.
യോഗ തീരുമാനങ്ങൾ
1. നിലവിൽ അപേക്ഷിച്ചിട്ടുള്ള തലശ്ശേരി നഗരസഭ പരിധിയിൽ സ്ഥിരം താമസമുള്ള അപേക്ഷകരുടെ ടി എം സി നമ്പറുകളുടെ നടപടിക്രമങ്ങൾ ഉടനടി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ഓട്ടോകൾക്ക് ടി എം സി നമ്പർ കൊടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.
2.ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ചുള്ള പൂക്കച്ചവടം കഴിഞ്ഞ വർഷത്തേതു പോലെ തന്നെ സ്റ്റേഡിയത്തിനു ചുറ്റും ആക്കാൻ തീരുമാനിച്ചു. പഴയ ബസ്റ്റാൻഡിൽ യാതൊരു കാരണവശാലും പൂവ് കച്ചവടം അനുവദിക്കുന്നതല്ല.
3.നിലവിൽ തെരുവ് കച്ചവടം നിരോധിച്ച NCC റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും യാതൊരു വിധ കച്ചവടവും അനുവദിക്കുന്നതല്ല.
4.ഓണത്തോടനുബന്ധിച്ചുള്ള തിരക്കുള്ള ദിവസങ്ങളിൽ പരമാവധി പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തും. അവധി ക്കാലത്തു സ്കൂളുകളുടെ ഗ്രൗണ്ടുകളും മറ്റും പാ ർക്കിങ്ങിനുവേണ്ടി പ്രയോജനപ്പെ ടുത്തും. തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളി ൽ വ്യാപാരികളുടെ സഹകരണത്തോടെ സെക്യൂരിറ്റി ഗാർഡുകളെ ഏർപ്പാടാക്കുന്ന താണ്. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും.സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കും.
5. അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യും. ട്രാഫിക് സൂചനബോർ ഡുകളിലും നഗരസഭ നിഷ്ക്കർഷിക്കുന്ന രീതിയിൽ കൂടുതൽ അളവിൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതായി രിക്കും.
യോഗത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ,നഗരസഭ സെക്രട്ടറി സുരേഷ് കുമാർ എൻ, RTO- Police -ravanue- PWD -traffic- municipality ഉദ്യോ ഗ്യാസ്ഥൻമാർ എന്നിവർ പങ്കെടുത്തു.